തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് യാത്രാ ടിക്കറ്റ് നല്‍കി കെ പി എ

Web Desk
1 Min Read

മനാമ: തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് യാത്രാ ടിക്കറ്റ് കൈമാറി കൊല്ലം പ്രവാസി അസോസിയേഷന്‍ (കെ പി എ). സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികള്‍ നേരിടുന്ന ഇവര്‍ക്ക് സഹായവുമായി കെ പ ിഎ ചാരിറ്റി വിങ്ങും വനിതാ വിഭാഗമായ പ്രവാസിശ്രീയും രംഗത്തെത്തി.

city exchange

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ദിവസങ്ങളായി ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട് നേരിട്ടു.

തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കെ പി എ ചാരിറ്റി വിങ്ങിന്റെയും പ്രവാസിശ്രീയുടെയും നേതൃത്വത്തില്‍ ഇവരെ സന്ദര്‍ശിക്കുകയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യാത്രാ ടിക്കറ്റ് കൈമാറുകയും ചെയ്തു.

കെ പി എ വര്‍ക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, സെക്രട്ടറി വി എം പ്രമോദ്, ചാരിറ്റി വിങ് കണ്‍വീനര്‍ നവാസ് കുണ്ടറ, മനാമ ഏരിയ കോഓര്‍ഡിനേറ്റര്‍ ഷമീര്‍ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയര്‍പേഴ്‌സണ്‍ ഷാമില ഇസ്മായീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!