
കോഴിക്കോട:

വഖഫ് ബോര്‍ഡ് പിഎസ്സി നിയമന വിവാദത്തില്‍ സമരത്തില്‍നിന്ന് പിന്മാറാനായിട്ടില്ലെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍. മുഖ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പിന് നിയമസാധുതയില്ല. നിയമസഭയില്‍ തന്നെ തീരുമാനം പിന്‍വലിക്കണമെന്നും അതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ സന്തോഷകരമായ കാര്യമാണ്. പക്ഷെ, വാക്കാലുള്ള ഉറപ്പ് നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കില്ല. അതുകൊണ്ട് നിയമസഭയില്‍ വച്ചുതന്നെ ഈ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഎസ്സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് നിയമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അതുവരെ 16ഓളം മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ മുസ്ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സമരപരിപാടിയുമായി മുന്നോട്ടുപോകുകയാണ്. ആ സമരത്തില്‍ എല്ലാ മുസ്ലിം സംഘടനകളുമുണ്ടാകും. ഇതില്‍നിന്ന് പിന്തിരിയാനോ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാനോ ആയിട്ടില്ലെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

