കുവാഖ് സ്ഥാപകാംഗം ആനന്ദ കിഷോര്‍ ഖത്തറില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: കുവാഖ് സ്ഥാപാകാംഗവും വര്‍ഷങ്ങളോളം ജനറല്‍ സെക്രട്ടറിയുമായിരുന്ന കണ്ണൂര്‍ തളാപ്പ് ഒ വി നിവാസില്‍ ആലക്കല്‍ വായക്കത്ത് ആനന്ദ കിഷോര്‍ (65) ദോഹയില്‍ നിര്യാതനായി.

city exchange

കമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ മാനേജരായി വിരമിച്ച ശേഷവും ദോഹയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ഇന്ത്യന്‍ ക്ലബ്, ഇന്‍കാസ് തുടങ്ങിയവുടെ നിറ സാന്നിധ്യമായിരുന്നു.

കണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും തളാപ്പ് ടെംമ്പിള്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച് ദീര്‍ഘനാള്‍ കൗണ്‍സിലറുമായിരുന്ന ഒ വി അനന്തന്റെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

- Advertisement -
Ad image

ഭാര്യ: ഷൈമ. മക്കള്‍: കൗശിക്, കശ്യപ് (ബംഗളൂരു). മരുമകള്‍: സരിത. സഹോദരങ്ങള്‍: സിദ്ധാര്‍ഥന്‍, കമല, രത്‌നമ്മ, സുജയ.

Share This Article
Leave a Comment
error: Content is protected !!