വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അനുമോദന ചടങ്ങ് നടത്തി

Web Desk
2 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് സംഘടിപ്പിച്ച ‘കേരള ഫെസ്റ്റ് 2023’ ആഘോഷങ്ങള്‍ വന്‍വിജയമാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഭാരവാഹികളേയും പ്രവര്‍ത്തകരേയും കലാകാരന്മാരേയും കൗണ്‍സില്‍ പ്രത്യേക സമ്മേളനത്തില്‍ അനുമോദിച്ചു.

city exchange

ഐ സി സി അശോക ഹാളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ അഥിതിയായെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അനുമോദന പ്രസംഗം നടത്തി.

കക്ഷി രാഷ്രട്രീയ, ജാതി, മത, വ്യത്യാസങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മാനവികതയേയും ഉന്നത സാംസ്‌കാരിക മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണെന്നും പ്രവാസികളുടെ കൂട്ടായ്മയിലും കരുതലിലും മുന്നില്‍ നില്ക്കുന്ന ഇങ്ങനെയുള്ള സംഘടനകള്‍ മൂല്യവത്തായ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ നടത്തുന്നതെന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതമാശംസിച്ചു. ചെയര്‍മാന്‍ വി എസ് നാരായണന്‍ ആമുഖ പ്രസംഗം നടത്തി. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

- Advertisement -
Ad image

വൈസ് ചെയര്‍മാന്മാരായ സിയാദ് ഉസ്മാന്‍, ജെബി കെ ജോണ്‍, സിദ്ധീഖ് പുറായില്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം വൈസ് പ്രസിഡണ്ട് ഷഹാന ടീച്ചര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ വിവിധ ഫോറം കണ്‍വീനര്‍മാരായ റഊഫ് കൊണ്ടോട്ടി, വിനോദ്, രഞ്ജിത്, റിയാസ് ബാബു, ചരിസ്മ, മിനി ടീച്ചര്‍, റീഹ, മിഡില്‍ ഈസ്റ്റ് ബിസിനസ്സ് ഫോറം മെമ്പര്‍ അബ്രഹാം ജോസഫ്, ഡിസാസ്റ്റര്‍ ടാസ്‌ക്‌ഫോര്‍സ് മെമ്പര്‍ ഷംസുദ്ധീന്‍, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍, വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി സിമി, മുതിര്‍ന്ന കമ്മ്യൂണിറ്റി ലീഡര്‍ എ കെ ഉസ്മാന്‍,ജോസ് കോലത്ത്, അഡ്വ. സുനില്‍കുമാര്‍, ജോയ് പോള്‍,അബ്ദുല്‍ ഗഫൂര്‍, ഹരികുമാര്‍, ഫയസ്, സിറാജ്, ഷമീര്‍ മട്ടന്നൂര്‍, ട്രഷറര്‍ ജോണ്‍ ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ആഘോഷ കമ്മറ്റി അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ലക്കി ഡ്രോയിലൂടെ വിജയികളായ വിപിന്‍ പുത്തൂരിനും ശിശിരയ്ക്കും ഉള്ള സമ്മാനങ്ങളും ചടങ്ങില്‍ എം പിയില്‍ നിന്ന് അംഗങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉപഹാരം പ്രസിഡണ്ട് സുരേഷ് കരിയാട് എം പിക്ക് സമര്‍പ്പിച്ചു.

വിഭവ സമൃദ്ധമായ സദ്യവട്ടവും അംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും പരിപാടിക്ക് മിഴിവേകി. സുബിന വിജയ് പരിപാടികളുടെ അവതാരകയായി.

Share This Article
Leave a Comment
error: Content is protected !!