പി കെ ഉസ്താദ് ഒന്നാം അനുസ്മരണ സമ്മേളനം ഫെബ്രുവരി 19ന്

Web Desk
1 Min Read

നാടുകാണി: അല്‍മഖര്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന പി കെ അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് ഒന്നാം അനുസ്മരണ സമ്മേളനവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുഅല്ലിം സംഗമവും 2022 ഫെബ്രുവരി 19ന് നാടുകാണി അല്‍മഖര്‍ കാമ്പസില്‍ വിപുലമായി സംഘടിപ്പിക്കും.

city exchange

അല്‍മഖര്‍ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം സ്വാഗത സംഘം ഭാരവാഹികളുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കാബിനെറ്റും സംയുക്തമായി ചേര്‍ന്ന യോഗം സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുറഷീദ് ദാരിമി നൂഞ്ഞേരിയിടെ അധ്യക്ഷതയില്‍ അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു.

അല്‍മഖര്‍ ജനറല്‍ മാനേജര്‍ പി കെ അലിക്കുഞ്ഞി ദാരിമി എരുവാട്ടി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.പി.കമാലുദ്ധീന്‍ മൗലവി,സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി, എസ് എം ബി തങ്ങള്‍, അബ്ദുറഹ്മാന്‍ സഖാഫി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. അല്‍മഖര്‍ സെക്രട്ടറി കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം സ്വാഗതവും എം മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!