വയോജനങ്ങള്‍ക്കായി ക്യാമ്പ്

Web Desk
1 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ 60 വയസ്സിന് മീതെയുള്ളവര്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.

city exchange

നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡീന ഷിബു പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് സ്വാഗതവും ആര്‍ എം ഒ ഡോ. സൂര്യ എസ് നന്ദിയും പറഞ്ഞു. ഡോ. ഹരീഷ് വി, ഡോ. ജുമൈല അബ്ദുല്‍ ഖാദര്‍, ഡോ. മിലന്‍ രാജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡയറ്റീഷന്‍ സമീറ സെയിന്റ് ജോണ്‍ ഭക്ഷണശീലങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ജനറല്‍, ത്വക്, കണ്ണ്, സ്ത്രീ രോഗ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.

Share This Article
Leave a Comment
error: Content is protected !!