റൊമാന്റിക് ലുക്കില്‍ പൃഥ്വിരാജ്; ജേക്‌സ് ബിജോയിയുടെ സംഗീതത്തില്‍ ‘ഖലീഫ’യിലെ അസലായവളേ.. ഗാനം പുറത്തിറങ്ങി

Web Desk
2 Min Read

കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓഗസ്റ്റ് 20ന് ഈ വര്‍ഷത്തെ ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനം ‘അസലായവളേ..’ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

city exchange

ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികള്‍ ഒരുക്കിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേന്നാണ് ആലപിച്ചത്. മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ‘നരിവേട്ട’യിലെ ‘മിന്നല്‍വള’യും ‘ഇഷ്ഖ്’ലെ ‘പറയുവാന്‍’ എന്ന ഗാനവും ഇന്നും പ്രേക്ഷകരുടെ പ്ലേലിസ്റ്റില്‍ മുന്‍ നിരയിലാണ്. ഈ കൂട്ടത്തിലേക്ക് ‘ഖലീഫ’യിലെ പുതിയ ഗാനം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്.

ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍ ഡയറക്ടര്‍സ്: ചേതന്‍ ഡിസൂസ- യാനിക് ബെന്‍- ഫോണിക്‌സ് പ്രഭു, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: വിപിന്‍ കുമാര്‍, ഡി ഐ: കളര്‍ പ്ലാനറ്റ്, വി എഫ് എക്‌സ്: പ്രശാന്ത് നായര്‍, സ്റ്റില്‍സ്: സിനത് സേവിയര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!