‘ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, ഒരു സിനിമക്കും ഈ ഗതി വരരുത്..!’; വിന്‍ഷി അലോഷ്യസ്

Web Desk
2 Min Read

കൊച്ചി: നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി ‘രേഖ’ മുന്നേറുമ്പോള്‍ വലിയ തിയേറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതല്‍ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസ്സമാകുന്നു. തങ്ങളുടെ നിസഹായവസ്ഥ പങ്കുവെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിന്‍സി അലോഷ്യസും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്.

city exchange

‘ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തിയേറ്ററുകളോ ഷോസ് ഒന്നും ഇല്ല, ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു. വല്യ സ്റ്റാര്‍ കാസ്‌റ്റൊന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് (1 ഷോ). അത് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു…’ എന്നാണ് ഉണ്ണി ലാലു കുറിച്ചത്.

‘ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്..’ എന്ന് ചിത്രത്തിലെ നായിക വിന്‍സിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

- Advertisement -
Ad image

ഈ പോസ്റ്റിന് കീഴെയും സിനിമയിലെ മറ്റു താരങ്ങളെയും ടെക്‌നീഷ്യന്‍മാരെയും മെന്‍ഷന്‍ ചെയ്തു കൊണ്ടും സിനിമ കാണാന്‍ വഴിയില്ലെന്നും തങ്ങളുടെ നാട്ടില്‍ റിലീസ് ഇല്ല എന്നൊക്കെയുള്ള കമന്റുകള്‍ വരുന്നുണ്ട്. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം നിര്‍വ്വഹിച്ച രേഖ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. വിന്‍സി അലോഷ്യസിന്റെയും ഉണ്ണിലാലുവിന്റെയും മറ്റു സഹതാരങ്ങളുടെയും മികച്ച പ്രകടനവും സംവിധാന മികവുമാണ് സിനിമയെ മികച്ചതാക്കി മാറ്റുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന ‘രേഖ’യില്‍ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമയുടെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് ‘രേഖ’ തിയേറ്ററുകളില്‍ എത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. ദി എസ്‌കേപ് മീഡിയം. മിലന്‍ വി എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റര്‍. കല്‍രാമന്‍, എസ് സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ്- റോണി വെള്ളത്തൂവല്‍, ബി ജി എം- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി ആര്‍ ആന്റ് മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വി എഫ് എക്‌സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.

Share This Article
Leave a Comment
error: Content is protected !!