യു പിയില്‍ നിക്ഷേപ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

Web Desk
1 Min Read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വന്‍കിട പദ്ധതികള്‍ക്ക് കോടികള്‍ നിക്ഷേപിക്കാന്‍ പദ്ധതിയൊരുക്കി ലുലു ഗ്രൂപ്പ്. ലഖ്‌നൗവില്‍ നടക്കുന്ന യു പി ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഈ കാര്യം അറിയിച്ചത്.

city exchange

വാരാണസി, പ്രയാഗ് രാജ്, അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവയെല്ലാം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
ലുലു മാളും ഹോട്ടലും നോയിഡയില്‍ നിര്‍മ്മിക്കും. ഇതിലൂടെ ആറായിരം പേര്‍ക്കാണ് നേരിട്ട് തൊഴില്‍ ലഭിക്കുക. നോയിഡയില്‍ ലുലു 2500 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. നോയിഡ സെക്ടര്‍ 108ല്‍ 20 ഏക്കര്‍ സ്ഥലമാണ് നോയിഡ അതോറിറ്റി ലുലു ഗ്രൂപ്പിന് കൈമാറുന്നത്.

ലഖ്‌നൗ മാളിന്റെ പ്രവര്‍ത്തനം ഏഴ് മാസം പിന്നിട്ടതിന് ശേഷമാണ് പുതിയ പദ്ധതിയുടെ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി അറിയിച്ചു. ഇതിനകം മാള്‍ സന്ദര്‍ശിച്ചത് ഒരു കോടി 12 ലക്ഷം ആളുകളാണ്. ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 20 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് ഉയരുന്നത്. 1700 പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ അവസരം ലഭിക്കുന്നത്. ഇതിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ നേരിട്ട് വില്‍ക്കാന്‍ സാധിക്കും. ഈ ഉത്പന്നങ്ങള്‍ നേരിട്ട് ഗള്‍ഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ലുലുവിന്റെ ലക്ഷ്യം.

- Advertisement -
Ad image

ആഗോള നിക്ഷേപ സംഗമത്തില്‍ യു എ ഇ പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യു എ ഇ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയുദി, യു എ ഇ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയെഗ്, ഫെഡറേഷന്‍ ഓഫ് യു എ ഇ ചേംബര്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ മസ്രൊയി എന്നിവരടങ്ങുന്ന സംഘവുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മൂന്ന് ദിവസത്തെ നിക്ഷേപക സംഗം ഞായറാഴ്ച സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!