

കൊച്ചി: കമാര്‍ ഫിലിം ഫാക്ടറിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് 2024 അവാര്‍ഡ്‌സില്‍ സൗത്ത് താരനിശ മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവീസും തമിഴില്‍ വിജയ് സൂപ്പറും കന്നഡയില്‍ സ്റ്റാര്‍ സുവര്‍ണ പ്ലസും തെലുങ്കില്‍ സ്റ്റാര്‍ മാ മൂവീസും സംപ്രേഷണം ചെയ്്തു.

സംപ്രേഷണത്തിന്റെ ഭാഗമായി കന്നഡ സിനിമാതാരം പ്രണയ രാജ എന്നറിയപ്പെടുന്ന ശ്രീനാഥിന് തെന്നിന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ വര്‍ഷത്തെ അവാര്‍ഡുകളില്‍ മികച്ച മലയാള ചിത്രമായി 2018ഉം സംവിധായകനായി 2018ന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫുമാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോള്‍ രേഖയിലെ നായികാ വേഷത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി. ഹൈദരാബാദിലെ ജെ ആര്‍ സി കണ്‍വെന്‍ഷന്‍ ജൂബിലി ഹില്‍സില്‍ നടന്ന അവാര്‍ഡ്‌നിശയാണ് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്തത്.
