

തിരുവനന്തപുരം: ശ്രീവര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ നിര്‍മിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത സെക്ഷന്‍ 306-ഐപിസി എന്ന ചിത്രം പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിലെ 76 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

കണ്ണൂര്‍, തലശ്ശേരി പ്രദേശങ്ങളിലുള്ള തിറ എന്ന കലാരൂപത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ കുടുംബ ചിത്രമാണിത്. പെരുവണ്ണാന് സമുദായത്തിന്റെ പച്ചയായ കഥ ഇതിലൂടെ അവതരിപ്പിക്കുന്നു. വിശ്വാസവും അവിശ്വാസവും നിയമവും തമ്മിലുള്ള പോരാട്ടമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. വി എച്ച് ദിരാര്‍ ആണ് തിരക്കഥയും സംഭാഷണവും രചിച്ചത്.

കോടതി പശ്ചാത്തലമായുള്ള ചിത്രത്തില്‍ രഞ്ജിപണിക്കരും ശാന്തികൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ മാധവ്, മെറീന മൈക്കിള്‍, ശ്രീജിത്ത് വര്‍മ, ജയരാജ് വാര്യര്‍, മന്‍രാജ്, ശിവകാമി, പ്രിയ, റിയ, സാവിത്രി അമ്മ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ചിത്രത്തില്‍ മൂന്നു ഗാനങ്ങളുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി കെ. ഹരിനാരായണന് എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. കൈതപ്രം വിശ്വനാഥ്, വിദ്യാധരന്, ദീപാങ്കുരന് എന്നിവരാണ് സംഗീത സംവിധായകര്‍. കൈതപ്രം വിശ്വനാഥ് അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമാണിത്.
പി ജയചന്ദ്രന്, കെ എസ് ചിത്ര, വിദ്യാധരന്, ഇന്ദുലേഖ വാരിയര്‍ തുടങ്ങിയവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം: ബിജിബാല്‍. പ്രദീപ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഒറ്റപ്പാലം, വാഗമണ്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ സ്ഥലങ്ങളിലെ പ്രകൃതി സൗന്ദര്യം ചിത്രത്തിനെ ഏറെ ആകര്‍ഷകമാക്കുന്നു. എഡിറ്റിംഗ്: സിയാന് ശ്രീകാന്ത്, വിതരണം: ഡ്രീംബിഗ് ഫിലിംസ്.
ശ്രീജിത്ത് വര്‍മ്മ ആദ്യമായി നിര്‍മിച്ച ചിത്രമാണിത്. മാര്‍ച്ച് രണ്ടിന് നിയമസഭ സാമാജികര്‍ക്കായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അന്യം നിന്നുപോകുന്ന തിറ എന്ന കലാരൂപത്തെ, സംസ്കാരത്തെ മലയാളികളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്നും സിനിമ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

