

ദോഹ: ഫ്ളവേഴ്സ് 24 ചാനല്‍ റമദാന് പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ തിങ്കളാഴ്ച രാത്രി മുന്‍ മന്ത്രി ടി കെ ഹംസയും നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായിയുമെത്തുന്നു.


ഖത്തര്‍, സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10 മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യില്‍ രാത്രി 12.30നും സംപ്രേഷണം ചെയ്യുന്ന നോമ്പുകാലം നന്മയുടെ വര്‍ത്തമാനം സെഗ്മെന്റിലാണ് റമദാന് സന്ദേശവുമായി മുന്‍ മന്ത്രി ടി കെ ഹംസ എത്തുന്നത്.


ഹൃദയപൂര്‍വ്വത്തില്‍ നോര്‍ക്ക ഡയറക്ടറും ഖത്തറിലെ ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി തന്റെ ജീവിത യാത്രാ വഴികള്‍ മുഖ്യ അവതാരകന് സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി പങ്കുവെക്കും. ഖത്തറിലെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വില്‍പ്പന, സേവന രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജംബോ ഇലക്ട്രോണിക്സിന്റെ അമരക്കാരനാണ് സി വി റപ്പായി. ഖത്തറിന്റെ വളര്‍ച്ച നേരില്്കണ്ട മലയാളികളിലൊരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പറയാന്‍ ഏറെയുണ്ടാകും.

റൊട്ടാന രുചിപ്പുരയില്‍ രുചികരമായ വിഭവങ്ങളുമായി നസീറയും ഹസ്റത്തുമെത്തും.
ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന് ജോര്‍ജ്ജാണ് നോമ്പുകാലം പ്രൊഡ്യൂസ് ചെയ്യുന്നത്.

