
ദോഹ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഇന്‍കാസ് ഖത്തര്‍ ഖത്തറിലെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2023 ഏപ്രില്‍ 11 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ദോഹ അല്‍ അറബ് സ്റ്റേഡിയത്തിലാണ് മെഗാ ഇഫ്താര്‍ സംഗമം നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, എംബസി അപ്പക്‌സ് ബോഡികളായ ഐ സി സി, ഐ സി ബി എഫ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തുടങ്ങിയവയിലെ ഭാരവാഹികള്‍, വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെയും ഇന്ത്യന്‍ കമ്യൂണിറ്റിയിലെയും പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ സംബന്ധിക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അറിയിച്ചു.
