റിയാസ് പത്താന്‍ നായകനായ ട്രാവല്‍ മൂവി ‘ഉത്തോപ്പിന്റെ യാത്ര’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: എസ് എം ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിന്റെ യാത്ര’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റിയാസ് പത്താന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മീര പിള്ളയാണ് നായിക. ഡിസംബര്‍ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്.

city exchange

ട്രാവല്‍ മൂഡ് ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തില്‍ പ്രമുഖ താരങ്ങളോടൊപ്പം ആരോമല്‍ ബി എസ്, എന്‍ വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിന്‍ എബ്രഹാം ജോണ്‍സണ്‍, നൗഫല്‍ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബിനു ക്രിസ്റ്റഫര്‍ സഹനിര്‍മ്മാതാവുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീഷ് ഫ്രാന്‍സിസ്, ബി ജി എം: ധനുഷ് ഹരികുമാര്‍, ഡി ഐ: ആല്‍വിന്‍ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടര്‍: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടര്‍: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാന്‍സ് മാനേജര്‍: നൗഷല്‍ നൗഷ, എഫക്ട്‌സ് ആന്റ് മിക്‌സിങ്: ഷിബിന്‍ സണ്ണി, മാര്‍ക്കറ്റിംങ്: ബി സി ക്രിയേറ്റീവ്‌സ്, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിസൈന്‍: അതുല്‍ കോള്‍ഡ്ബ്രൂ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!