ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി അംഗമായി സാദിഖ് പാക്യാരയും ഖാദര്‍ ഉദുമയും

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായി കാസറഗോഡ് ജില്ലയിലെ സാദിഖ് പാക്യാരയും ഖാദര്‍ ഉദുമയെയും സംസ്ഥാന കമ്മിറ്റി നിയമിച്ചു.

city exchange

കാസറഗോഡ് ഉദുമ സ്വദേശികളായ സാദിക്കും ഖാദറും സ്‌കൂള്‍ വിദ്യാര്‍ഥി കാലം മുതല്‍ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്.

ഖാദര്‍ ഉദുമ 20 വര്‍ഷമായി ഖത്തര്‍ കെ എം സി സിയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍, 2008 മുതല്‍ കാസര്‍ഗോഡ് ജില്ലാ കെ എം സി സിയുടെ ട്രഷറര്‍, പിന്നീട് വന്ന രണ്ടു ടേം ജില്ലാ കമ്മിറ്റികളില്‍ സീനിയര്‍ വൈസ് പ്രസിഡന്റും ആയിട്ടുള്ള ഖാദര്‍ ഉദുമ കാസര്‍ഗോഡ് ജില്ലയിലെ അഭയം ചാരിറ്റിയുടെ സ്ഥാപക അംഗങ്ങളും ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ധീന്‍ ജമാഅത്ത് ഖത്തര്‍ കമ്മിറ്റി പ്രസഡന്റും കൂടിയാണ്.

സാദിഖ് പാക്യാര ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എം എസ് എഫ് ക്ലാസ് ലീഡറായും തുടര്‍ന്ന് കാസറഗോഡ് ഗവണ്‍മെന്റ് കോളജ് 1990- 92 യൂണിറ്റ് സെക്രട്ടറി, പിന്നീട് പ്രവാസി ജീവിത തുടക്കം മുതല്‍ കെ എം സി സി ഉദുമ മണ്ഡലം സെക്രട്ടറി ട്രഷര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ല സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.

- Advertisement -
Ad image

നിലവില്‍ ഖത്തര്‍ ഉദുമ ജമാഅത്ത് ജനറല്‍ സെക്രട്ടറി എം ഐ സി ഖത്തര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കാസര്‍ഗോഡ് സി എച്ച് സെന്റര്‍ ജോയിന്റ് കണ്‍വീനര്‍, നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ കൂടിയാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!