നെടുമ്പാശ്ശേരിയില്‍ നിന്നും മലേഷ്യന്‍ യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു

Web Desk
0 Min Read

കൊച്ചി: മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 7,20,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശി തിരുനാവക്കരശില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തത്.

city exchange

യാത്രക്കാരന്റെ ലഗേജ് പരിശോധനയില്‍ സംശയം തോന്നി സി ഐ എസ് എഫ് നല്കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്.

ഇന്ത്യന്‍ കറന്‍സി എന്തിനു വേണ്ടിയാണ് മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തും.

Share This Article
Leave a Comment
error: Content is protected !!