കെ പി എ ക്യു ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു)
റോയല്‍ ഗാര്‍ഡന്‍ അല്‍ ഹിലാലില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മല്‍സരത്തില്‍ നാല് കാറ്റഗറികളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു. കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ ഒട്ടനവധി വര്‍ണ്ണചിത്രങ്ങള്‍ പിറന്നു.

city exchange

പ്രസിഡന്റ് ഷമീര്‍ കെ പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് സ്വാഗതം പറഞ്ഞു. എന്റെ കോഴിക്കോട് എന്ന വിഷയത്തില്‍ നടത്തിയ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ ഭാരവാഹികള്‍ കൈമാറി.

രചനാ മത്സരത്തിന്‍ ഒന്നാം സ്ഥാനം ശ്രീകല ഗോപിനാഥ്, രണ്ടാം സ്ഥാനം നിയാസ് ടി എം, നജീബ് സി പി എന്നിവരും മുന്നാം സ്ഥാനം ജയന്‍ മടികൈയുമാണ് കരസ്ഥമാക്കിയത്.

ചിത്രരചനാ മത്സരത്തില്‍ പ്രണവ് നിധിന്‍, വൈഗ രാജീവ്, ഹിസ ഹഫീഫ് എന്നിവര്‍ കിഡ്‌സ് വിഭാഗത്തിലും ഇമാന്‍ ബത്തസില്‍ ജുമാന, സയ്ദ സാറാ റാസിഖ്, സ്റ്റെഫാനോ ആന്റണി ഷിബു, വേദിക എന്നിവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും ഫാത്തിമ നാസ, സ്വെറ്റ്‌ലാന മേരി ഷിബു, വേദിക ശിവകുമാര്‍
എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും സമ്മാനങ്ങള്‍ നേടി.

- Advertisement -
Ad image

പരിപാടിയോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിയില്‍ ദേവാനന്ദ് കൂടത്തിങ്കല്‍, കൃഷ്ണകുമാര്‍, ഹിബ ഫാത്തിമ, റഊഫ് മലയില്‍, ആര്‍ കെ സമസ്യ, അലിഫാ, പൂജ സന്തോഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

കോയാസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യ നടന്നു. അഞ്ജു നിഷിന്‍, സഹല എന്നിവരായിരുന്നു പരിപാടിയുടെ ആങ്കര്‍മാര്‍. ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!