ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി.

city exchange

കെ സി സി ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, അഡൈ്വസറി ബോര്‍ഡ് അംഗം സി പി മുഹമ്മദലി ഹാജി, വൈസ് പ്രസിഡന്റുമാരായ മൊയ്തീന്‍ കുട്ടി വയനാട്, ഹമദ് മൂസ്സ, എക്‌സിക്യൂട്ടീവ് അംഗം അബു മണിച്ചിറ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കെ സി സിയുടെ സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെകുറിച്ച് ഭാരവാഹികള്‍ അംബാസിഡറുമായി സംസാരിച്ചു. കെ സി സി ഭാരവാഹികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.

അംബാസിഡര്‍ക്ക് പുറമെ എംബസി ഫസ്റ്റ് സെക്രട്ടറി സചിന്‍ ശംക്പാല്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!