അറബി ഭാഷാ പഠനത്തിനുള്ള അവസരങ്ങള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം: ഡോ. സാബിര്‍ നവാസ്

Web Desk
1 Min Read

ദോഹ: അറബി ഔദ്യോഗിക ഭാഷയായ രാജ്യത്ത് ജീവിക്കുന്നവര്‍ എന്ന നിലയില്‍ അറബി ഭാഷയുടെ പഠനം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് എക്‌സലന്‍സ് ഡയറക്ടറുമായ ഡോ.സാബിര്‍ നവാസ് പറഞ്ഞു. അറബി ഭാഷ ആധുനിക കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച മീറ്റ് ദി സ്‌കോളര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സ്വന്തം തൊഴില്‍ അഭിവൃദ്ധിക്ക് അറബി ഭാഷയെ ഉപയോഗപ്പെടുത്താനും ഖുര്‍ആനിന്റെ ഭാഷ എന്നുള്ള നിലക്ക് അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുവാനും പ്രവാസികള്‍ക്ക് കൂടുതല്‍ സാഹചര്യമുണ്ട്. ഭാഷയുടെ ഉപയോഗം നിരന്തരമായി നടക്കുന്ന ഒരു ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ എന്നുള്ള നിലക്ക് ഈ അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ പ്രവാസികളും അവരുടെ മക്കളും തയ്യാറാവണം- അദ്ദേഹം ഉണര്‍ത്തി.

പൂര്‍ണ്ണമായും അറബി മീഡിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള മദ്രസകളിലെ അധ്യാപകര്‍, ദഅവ വിഭാഗം കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുജീബ് മദനി ആമുഖ ഭാഷണവും സിറാജ് ഇരിട്ടി ഉപസംഹാരവും നിര്‍വഹിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!