

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞിക്ക് കെ എം സി സി ഖത്തര്‍ കാസറഗോഡ് സ്വീകരണം നല്‍കി.

ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, വൈസ് പ്രസിഡന്റ് സഗീര്‍ എരിയ, ഐ യു എം എല്‍ സംസ്ഥാന കൗണ്‍സിലര്‍ സാദിഖ് പാക്യാര, അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസീസ് അക്കര, കെ എം സി സി ഖത്തര്‍ ഉദുമ മണ്ഡലം പ്രസിഡന്റ് മാക് അഡൂര്‍, ട്രഷറര്‍ മന്‍സൂര്‍ കെ സി, ഉദുമ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് കോട്ടിക്കുളം, മുളിയാര്‍ പഞ്ചായത്ത് ട്രഷറര്‍ ഫൈസല്‍ എന്നിവര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
