ഖത്തറില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഐ സി എഫ് ഖത്തര്‍ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ വിവിധ കലാലയങ്ങളില്‍ നിന്നു 2025 അധ്യയന വര്‍ഷത്തില്‍ സി ബി എസ് ഇ, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എക്സലന്‍സി അവാര്‍ഡുകളും സര്‍ഫിക്കറ്റുകളും നല്‍കി ഖത്തര്‍ നാഷണല്‍ ഐ സി എഫ് ആദരിച്ചു.

city exchange

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അനീന മരിയാ കുര്യാക്കോസ്, ബിര്‍ള പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി ത്യാഗരാജന്‍ മാണിക്കാം എന്നിവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി എക്്‌സലന്‍സി അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മലീഹ മുംതാസ് നജീബ്, റിസ്വിന്‍ മാത്യു വില്‍സണ്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി രക്ഷണ മഹേശ്വരന്‍ എന്നിവര്‍ക്ക്ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി അവാര്‍ഡുകള്‍ നല്‍കി.

ജിയാ മാറിയ ജൂഡി, ലക്ഷ്മി സതീശന്‍ എന്നിവര്‍ക്ക് ലോക കേരള സഭ അംഗം അബ്ദു റൗഫ് കൊണ്ടോട്ടി അവാര്‍ഡുകള്‍ നല്‍കി.

- Advertisement -
Ad image

റിതേഷ് വര്‍ധന്‍ റെഡ്ഡി കഞ്ചുള, അദീബ് അയ്യൂബ് കൊയ്ലോത്, ഗുര്‍ഷന്‍ സിംഗ്, ആദര്‍ശ് അനില്‍, നാസ അബ്ദുല്‍ മനാഫ്, എയ്ഞ്ചല്‍ സാബു, ഫായിസാ സലാം എന്നിവര്‍ക്ക് ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട, ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കി.

ഐ സി എഫ് എച്ച് ആര്‍ ഡി ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ബഷീര്‍ പുത്തൂപ്പാടം, ആര്‍ എസ് സി നാഷണല്‍ സെക്രട്ടറി സലിം കുറുകത്താണി എന്നിവര്‍ ജേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു. എഡ്യൂക്കേഷന്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹമീദ് എഞ്ചിനീയര്‍ സ്വാഗതവും പി വി സി അബ്ദുറഹിമാന്‍ നന്ദിയും രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!