

ദോഹ: എക്‌സ്‌പോയുടെ ആകാശത്ത് ജനുവരി 30ന്‌ലെഖ്‌വിയയുടെ സ്‌കൈ ഡൈവിംഗ് കാഴ്ചകള്‍ കാണാം.

ലെഖ്വിയ പാരച്യൂട്ട് ടീം ഇന്റര്‍നാഷണല്‍ സോണിന് ആയിരക്കണക്കിന് അടി ഉയരത്തില്‍ എക്സ്പോ ഹൗസിന് മുന്നില്‍ വൈകിട്ട് നാലരയ്ക്ക് അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ലെഖ്വിയ ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് പാരച്യൂട്ട് ടീമിന്റെ പാരച്യൂട്ടിംഗ് ഷോ കാണാന്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് എക്സ്പോ 2023 ദോഹ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അറിയിച്ചു.

2024 മാര്‍ച്ച് 28-ന് അവസാനിക്കുന്നത് വരെ എക്സ്പോയുടെ വിവിധ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഇവന്റിന് സൗജന്യമായി പങ്കെടുക്കാം.
