മമ്മൂട്ടിയുടെ ഭ്രമയുഗം ഫെബ്രുവരി 15ന്

Web Desk
1 Min Read

കൊച്ചി: സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പിന് വേഗം കൂട്ടി മമ്മൂട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് തിയ്യതി അറിയിച്ചത്.

city exchange

ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയേറ്ററുകളിലെത്തുന്നത്. ആന്‍ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമയെന്ന പ്രത്യേകതയുണ്ട്.

ഭൂതകാലം എന്ന ഹൊറര്‍ ചിത്രം ഒരുക്കിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍. മമ്മൂട്ടിക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴില്‍ നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭ്രമയുഗം’.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ 3ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഭ്രമയുഗത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ്.

- Advertisement -
Ad image

മമ്മൂട്ടി ദുര്‍മന്ത്രവാദിയായി എത്തുന്ന സിനിമയുടെ രചന നിര്‍വഹിച്ചത് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെയാണ്. ഷെഹനാദ് ജലീല്‍ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീതവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഭ്രമയുഗം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

Share This Article
Leave a Comment
error: Content is protected !!