വിലങ്ങാട്: സഹായ വാഗ്ദാനവുമായി ഡോ. ഹുസൈന്‍ മടവൂര്‍ ക്രൈസ്ത ദേവാലയത്തിലെത്തി

Web Desk
1 Min Read

വിലങ്ങാട്: ഉരുള്‍ പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് മേപ്പയ്യൂര്‍ സലഫി സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതികള്‍ളെ കുറിച്ച് ആലോചിക്കാന്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സലഫിയ്യ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. ഹുസൈന്‍ മടവൂരും സംഘവും വിലങ്ങാട് സന്ദര്‍ശിച്ചു.

city exchange

സലഫിയ്യ അസോസിയേഷന്റെ തീരുമാന പ്രകാരമായിരുന്നു മതസൗഹാര്‍ദ്ദ പ്രചാരകന്‍ കൂടിയായ ഡോ. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള സൗഹൃദ സന്ദര്‍ശനം. താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നിര്‍ദ്ദേശപ്രകാരം വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ചുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക.

രണ്ട് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, അസോസിയേഷന്റെ കീഴിലുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എ വി അബ്ദുറഹിമാന്‍ ഹാജി ആര്‍ട്ട്‌സ് ആന്റ് സയിന്‍സ് കോളെജ്, കോളെജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, ഐ ടി ഐ, അറബി കോളജ്, ടി ടി ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് വിലങ്ങാട്ടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നല്‍കും.

ക്ലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ ഏര്‍പ്പെടുത്തും. അവര്‍ക്ക് പാഠ പുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കും. പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫൊറോന ചര്‍ച്ചിന്റെ ചുമതല വഹിക്കുന്ന ഫാ. വില്‍സന്‍ മുട്ടത്ത് കുന്നേലുമായി സംഘം ചര്‍ച്ച നടത്തി.

- Advertisement -
Ad image

വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചര്‍, സലഫിയ്യ അസോസിയേഷന്‍ സെക്രട്ടരി എ വി അബ്ദുല്ല, വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, മറ്റു ഭാരവാഹികള്‍, സലഫി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, അധ്യാപകര്‍, എന്‍ എസ് എസ്
കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

സലഫിയ്യ അസോസിയേഷന്റെ സഹായ വാഗ്ദാനത്തിന്നും സൗഹൃദ സന്ദര്‍ശനത്തിന്നും ചര്‍ച്ച് വികാരി ഫാ. വില്‍സന്‍ നന്ദി രേഖപ്പെടുത്തി. വിലങ്ങാട് ദുരന്തബാധിതരെ പുരധിവസിപ്പിക്കുവാനും സഹായിക്കുവാനും സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെടുന്നതായി ഡോ. ഹുസൈന്‍ മടവൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!