സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു

Web Desk
1 Min Read

കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു. തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ധി ശ്രീകലയിലെ പുതിയ ഓഫീസ് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജനല്‍ ഹെഡ് ശ്രീജിത് കൊട്ടാരത്തില്‍ മുഖ്യാതിഥിയായി.

city exchange

2007ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇതുവരെ 18 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയെന്ന് ചടങ്ങില്‍ സംസാരിച്ച മാനേജിംഗ് പാര്‍ട്ണര്‍ ഷൈലന്‍ എം ആര്‍ പറഞ്ഞു. നിലവില്‍ നാല് പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ ഇരുമ്പനം സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ നിര്‍മാണമാരംഭിക്കുന്ന ലക്ഷ്വറി 3, 4 ബി എച്ച് കെ വില്ലകളുടേതാണ് പുതിയ പദ്ധതി.

TAGGED:
Share This Article
Leave a Comment
error: Content is protected !!