

ആലുവ: ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി ഷീ എന്ന പേരില്‍ വനിതകള്‍ക്കുളള ഹെല്‍ത്ത് ക്യാംപയിന്‍ സംഘടിപ്പിച്ചു. മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ് മാനേജ്‌മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീഡയബെറ്റിക് എന്നീ വിഭാഗങ്ങളിലായി സ്ത്രീകള്‍ക്ക് വേണ്ടി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്.

കൂടാതെ രോഗനിര്‍ണയവും ചികിത്സയും ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വനിതകള്‍ക്കുളള ഷീ ഹെല്‍ത്ത് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് സ്വാഗതവും പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ലീന എസ് നന്ദിയും പറഞ്ഞു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പര്‍മാരായ പി എസ് യൂസഫ്, സുബൈദ യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന എസ്, എടത്തല പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ പ്രസാദ്, മഞ്ഞപ്പെട്ടി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീലേഖ, കിഴക്കമ്പലം പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ബിനിഷ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

