

ദോഹ: അനുഗ്രഹീതമായ അല്‍-അഖ്സ മസ്ജിദിനുള്ളില്‍ സിനഗോഗ് നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്ത ഇസ്രായേല്‍ അധിനിവേശ ഗവണ്‍മെന്റിലെ ദേശീയ സുരക്ഷാ മന്ത്രിയുടെ പ്രസ്താവനകളെ ഖത്തര്‍ ശക്തമായി അപലപിച്ചു.
ചരിത്രപരവും നിയമപരവും മതപരവുമായി അഖ്സ പള്ളിക്കുള്ള ഏതൊരു അവസ്ഥകള്‍ക്കെതിരെയും ് നടത്തുന്ന ഏതൊരു നീക്കവും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങള്‍ക്കെതിരെയുള്ള നീക്കവും പ്രകോപനവുമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കിടെയുണ്ടാവുന്ന പ്രകോപനപരമായ പ്രസ്താവനകളുടെ സ്വാധീനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അധിനിവേശം തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ജറുസലേമിനോടും അതിന്റെ വിശുദ്ധ സ്ഥലങ്ങളോടുമുള്ള അതിന്റെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

തങ്ങളുടെ മതപരമായ ആചാരങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ആചരിക്കുന്നതിനും 1967-ലെ അതിര്‍ത്തികളില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പൂര്‍ണ്ണ അവകാശം ഉള്‍പ്പെടെ ഫലസ്തീന്‍ ന്യായത്തിന്റെയും സഹോദരങ്ങളായ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെയും കാര്യത്തില്‍ ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.
