

തിരുവനന്തപുരം: രാജീവ് ആലുങ്കലിന്റെ ഖണ്ഡകാവ്യം ‘ഗംഗ’ തിരുവനന്തപുരത്ത് നടക്കുന്ന സുര്യാഫെസ്റ്റിവലില്‍ ഐശ്വര്യ രാജ നൃത്തശില്പമായി അവതരിപ്പിച്ചു. ഗംഗയുടെ ഉത്ഭവവും ജീവിത വഴികളും മാനസിക വ്യഥകളും മുക്കാല്‍ മണിക്കൂര്‍ നീണ്ട നൃത്തശില്പത്തിന് മിഴിവേകി. ഭാഗ്യലക്ഷ്മിയാണ് സംഗീതവും ആലാപനവും. ആര്‍ എല്‍ വി ആനന്ദ് ആണ് ഗംഗയ്ക്ക് നൃത്ത ഭാഷ്യമൊരുക്കിയത്.

