
ദോഹ: കടപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി പി മന്‍സൂര്‍ അലിയുടെ പിതാവ് വട്ടേക്കാട് അമ്പലത്തില്‍ അബ്ദുല്‍ മജീദ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ മരിച്ചു. റോഡില്‍ തെന്നി വീണത് മൂലം കാലില്‍ എല്ല് പൊട്ടിയതിന്റെ ഭാഗമായി ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനിടയില്‍ ഉണ്ടായ ഹൃദയാഘാതം ആണ് മരണകാരണം.

ഇതേസമയം മന്‍സൂറിന്റെ മാതൃ സഹോദരന് പൈങ്കണ്ണിയൂര് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ഹസ്സനാര് മാസ്റ്ററുടെ മകന് അബ്ദുല്‍ ഖാദര്‍ ഖത്തറില്‍ വെച്ച് ഹൃദയാഘാതം മൂലവും മരിച്ചു.

ജോലി സ്ഥലത്ത് എത്താതെ കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ താമസസ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു കിടക്കുന്നത് കണ്ടത്.
അബ്ദുല്‍ മജീദിന്റെ മൃതദേഹം വട്ടേക്കാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.
അബ്ദുല്‍ ഖാദറിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
അബ്ദുല്‍ മജീദിന്റെ ഭാര്യ സുലൈ. മറ്റുമകള്, സുഫൈജ. മരുമക്കള്‍: റഫീഖ്, സീന.
അബ്ദുല്‍ ഖാദറിന്റെ ഭാര്യ: സൈറ ബാനു. മക്കള്‍: സഹല്‍, സര്‍ത്താജ്, ഷമ്മു

