
ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ടെലിഫോണില്‍ സംസാരിച്ചു. അന്തരിച്ച പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചനവും ദുഃഖവും രേഖപ്പെടുത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യു എന്‍ എ) അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ അനുശോചനത്തിനും ആത്മാര്‍ഥമായ അനുഭാവത്തിനും ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ ഖത്തര്‍ നേതൃത്വത്തെ അനുശോചനം അറിയിച്ചുവരികയാണ്.
