
ദോഹ: എഞ്ചിനീയേര്‍സ് ഫോറം ഖത്തര്‍ ക്യൂ എന്‍ സി സി ഹാളില്‍ സംഘടിപ്പിച്ച കേരളോത്സവം ജന പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ എഞ്ചിനീയേര്‍സ് ഫോറം രജത ജൂബിലിയുടെ നിറവിലാണ്.

എലിവേറ്റ് ഈ എഫ് എന്ന തീമുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇരുപത്തിയഞ്ചാം വാര്‍ഷിക പരിപാടികള്‍ക്ക് സമാരംഭം കുറിക്കുകയായിരുന്നു കേരളോത്സവത്തിലൂടെ.

എഞ്ചിനീയേര്‍സ് ഫോറവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പത്തൊന്‍പത് അലുമിനി സംഘടനകള്‍ തമ്മില്‍ മാറ്റുരച്ച പൂക്കള മത്സരത്തിന് ശേഷം ഇവ സംയോജിപ്പിച്ച്, അതോടൊപ്പം കൂടുതല്‍ വൈവിധ്യമാര്‍ന്ന പൂക്കള്‍ കൂടി ചേര്‍ത്ത് കൊണ്ട് എഞ്ചിനീയേര്‍സ് ഫോറം പൂക്കളം ടീമും മറ്റ് അലുമിനി പ്രതിനിധികളും ചേര്‍ന്ന് ഒരു മെഗാ പൂക്കളം ഒരുക്കുകയായിരുന്നു. പതിനാല് മീറ്റര്‍ വ്യാസമുള്ള ഖത്തറിലെ ഏറ്റവും വലിയ പൂക്കളമാണ് ഒരുക്കിയത്.
സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഹെഡ് ഓഫ് ചാന്‍സറി ഡോ. വൈഭവ്, കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, ഇന്ത്യന്‍ എംബസി അറ്റാഷെ ഡോ. ദിനേശ് കൗള്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ചെണ്ടമേളങ്ങളുടെയും മറ്റ് തനത് കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളോടെയും ധ്യാന്‍ ശ്രീനിവാസന്‍ നയിച്ച വര്‍ണശബളമായ ഘോഷയാത്ര ആകര്‍ഷണീയമായി. ജനറല്‍ സെക്രട്ടറി നിധിന്‍ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങില്‍ പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ധ്യാന്‍ കേരളോസവത്തിന്റ ഉല്‍ഘാടന പ്രഭാഷണം നടത്തി. എലിവേറ്റ് ഈ എഫ് ഡോ. വൈഭവ് ഉദ്ഘാടനം ചെയ്തു. ഡോ. അച്ച്യുത് ശങ്കര്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ട്‌സ് സെക്രട്ടറി മനോജ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
ഈ എഫ് കലാവിഭാഗം ഒരുക്കിയ റിഥം ഓഫ് ഇന്ത്യ നൃത്ത ശില്പത്തില്‍ ആരംഭിച്ച് ഈ എഫ് മ്യൂസിക് ക്ലബ് ഒരുക്കിയ ഗാനമാലിക, ടീം ഈ എഫ്, ഒപ്പം അലുമിനി സംഘടനകളായ അമേസ്, അനെക്‌സ്, എം ഇ എസ്, ക്യൂ എം ഇ എ, ക്യൂബ, ഡേയ്ക്‌സ്, ടി കെ എം എന്നിവര്‍ അവതരിപ്പിച്ച കലാമൂല്യമുള്ള വിവിധ പ്രകടനങ്ങളായ തിരുവാതിരക്കളി, കോല്‍ക്കളി, മംഗലം കളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഘനൃത്തം എന്നിവ തുടര്‍ച്ചയായി അരങ്ങേറുകയായിരുന്നു.
പൂക്കള മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ക്യൂ എസ് സി ടി, ക്യൂ ഗെറ്റ്, എം ഇ ടി എസ് എന്നീ ടീമുകള്‍ക്കുള്ള ട്രോഫികള്‍ ധ്യാന്‍ ശ്രീനിവാസന്‍ സമ്മാനിച്ചു. സമ്മാന ദാന ചടങ്ങില്‍ ഈ എഫ് നേതൃനിരയില്‍ നിന്നും ആഷിഖ് അഹ്മദ്, നിധിന്‍, ഷംനാദ് ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് ശ്രീരാഗ്- നന്ദ ടീമിന്റെ ഗന്ധര്‍വാസ് ബാന്‍ഡ് ആസ്വാദകരെ വിസ്മയിപ്പിച്ചു.

