

പെരിങ്ങോം: മുസ്‌ലിം ലീഗ് ദേശീയ ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ പെടേന ബാഫഖി സൗധത്തില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ഫണ്ടിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡണ്ട് ടി പി മുസ്തഫ പഞ്ചായത്ത് ഭാരവാഹകള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പ്രസിഡണ്ട് ഇബ്രാഹിം പൂമംഗലം അധ്യക്ഷത വഹിച്ചു.

അശ്‌റഫ് മൗലവി പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. പി മുസ്തഫ പൊന്നമ്പാറ, ഷജീര്‍ ഇഖ്ബാല്‍, അഷ്‌റഫ് മാസ്റ്റര്‍ പെടേന, അബ്ദുള്ള ഹാജി കൊരങ്ങാട്, വി വി മുഹമ്മദ് കുഞ്ഞി തട്ടുമ്മല്‍, അഹമ്മദ് പോത്താംകണ്ടം, അബ്ബാസ് പാവൂര്‍, ശിഹാബ് നീലിരിങ്ങ, ശരീഫ് പെരിങ്ങോം എന്നിവര്‍ പ്രസംഗിച്ചു.

ശാഖ കമ്മിറ്റിയെ പ്രധിനിധീകരിച്ച് മുഹമ്മദ് കുഞ്ഞി പെരിങ്ങോം, കീരന്‍ ഹംസ പെടേന, ഇഖ്ബാല്‍ വട്ട്യേര, ബി മുഹമ്മദ് കൊരങ്ങാട്, കുട്ടുക്കന്‍ സത്താര്‍, ഹനീഫ ഹാജിമുക്ക്, പി വി മൊയ്തീന്‍, സത്താര്‍ വി വി, ഇരിങ്ങല്‍ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി എസ് റഫീഖ് സ്വാഗതവും സെക്രട്ടറി അയ്യൂബ് വട്ട്യേര നന്ദിയും പറഞ്ഞു.

