പ്രാവിന് ആശംസകള്‍ അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി; ചിത്രം വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകള്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കുകയായിരുന്നു.

city exchange

വെള്ളിയാഴ്ചയാണ് കേരളത്തില്‍ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാല്‍ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

പ്രാവില്‍ അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം സി ഇ ടി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!