

ദോഹ: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃതി ഖത്തര്‍ ഈദ് മുബാറക്ക് ലൈവ് മ്യൂസിക്ക് ഡാന്‍സ് സ്‌റ്റേജ് ഷോ ഒരുക്കുന്നു.

രണ്ടാം പെരുന്നാള്‍ ദിവസമായ മാര്‍ച്ച് 31ന് വൈകിട്ട് ആറു മുതല്‍ ഐ സി സി അശോകാ ഹാളിലാണ് നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈദ് മുബാറക്ക് സ്‌റ്റേജ് ഷോ അരങ്ങേറുക.

ഖത്തറിലെ പതിനഞ്ചോളം ഗായിക ഗായകന്മാരും അറുപതോളം നര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
