പ്രാദേശിക വിപണിയിലെ വെണ്ട സുരക്ഷിതമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
0 Min Read

ദോഹ: പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്ന ശീതീകരിച്ച വെണ്ട സുരക്ഷിതവും ഉപഭോഗത്തിന് അനുയോജ്യവുമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിന്നുള്ള ശീതീകരിച്ച വെണ്ടയുടെ ‘സീറോ’ എന്ന ബ്രാന്‍ഡില്‍ കീടബാധ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന് ജി സി സിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

city exchange

ഈ ഇനം ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ക്കായി മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ശീതീകരിച്ച വെണ്ടയുടെ സാമ്പിളുകള്‍ പിടിച്ചെടുത്ത് സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളില്‍ പരിശോധിച്ചിരുന്നു. അവയ്ക്ക് കീടബാധയില്ലെന്ന് കണ്ടെത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!