ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടതിന് ഖത്തര്‍ എയര്‍വേയ്സ് 10 ശതമാനം വരെ ‘താങ്ക്യു’ കിഴിവ്

Web Desk
1 Min Read

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ 2024 എന്ന ബഹുമതി ലഭിച്ചതിന് യാത്രക്കാരെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയ്സ് ഇക്കോണമി, ബിസിനസ് ക്ലാസ് ബുക്കിംഗുകള്‍ക്ക് 10 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചു.

city exchange

2024 ജൂലൈ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂണ്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് എയര്‍ലൈന്‍ ഈ ഓഫര്‍ നല്‍കുന്നത്.

SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നടത്തുന്ന ബുക്കിംഗുകളിലാണ് യാത്രക്കാര്‍ക്ക് ഇത് ലഭിക്കുക.

ജൂണ്‍ 24-ന് ലണ്ടനില്‍ നടന്ന 2024 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ലൈന്‍ അവാര്‍ഡിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ അവാര്‍ഡ് നേടുന്നത്.

- Advertisement -
Ad image

11-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, 6-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, 12-ാം തവണ മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നിവയ്ക്കുള്ള അംഗീകാരങ്ങളും ഖത്തര്‍ എയര്‍വെയ്‌സിന് ലഭിച്ചു.

സ്‌കൈട്രാക്സിന്റെ ചരിത്രത്തില്‍ അതേ വര്‍ഷം തന്നെ മികച്ച എയര്‍ലൈന്‍, മികച്ച എയര്‍പോര്‍ട്ട്, ഷോപ്പിങ്ങിനുള്ള മികച്ച എയര്‍പോര്‍ട്ട് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ഏവിയേഷന്‍ ഗ്രൂപ്പായി ഖത്തര്‍ എയര്‍വെയ്സ് മാറി.

Share This Article
Leave a Comment
error: Content is protected !!