മാര്‍ച്ച് 12, 13 തിയ്യതികളിലെ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ താത്ക്കാലിക അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ പരിമിതമായ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചു. സമീപകാലത്ത് ഉണ്ടായ സേവന തടസങ്ങള്‍ മൂലം ബാധിക്കപ്പെട്ട യാത്രക്കാരെ സഹായിക്കുകയും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വീണ്ടും ഒന്നിക്കാന്‍ അവസരം ഒരുക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

city exchange

മാര്‍ച്ച് 12ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ കൈറോ, കാസബ്ലാങ്ക, ജോഹന്നസ്ബര്‍ഗ്, സാവോ പൗളോ, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട്, മാഡ്രിഡ്, ലണ്ടന്‍, ബീജിംഗ്, മുംബൈ, ഡല്‍ഹി, ഇസ്ലാമാബാദ്, കൊളംബോ, ജക്കാര്‍ത്ത, മനില തുടങ്ങിയ നഗരങ്ങളിലേക്കാണ്.

അതേ ദിവസം ദോഹയിലെത്തുന്ന വിമാനങ്ങളില്‍ കൈറോ, ഡാളസ്/ ഫോര്‍ത്ത് വേര്‍ത്ത്, ലണ്ടന്‍ ഹീത്രോ, പാരിസ്, മാഡ്രിഡ്, റോം, ഡല്‍ഹി, ജിദ്ദ, മസ്‌കറ്റ്, ഹോങ്കോംഗ്, സിയോള്‍, ബാങ്കോക്ക്, ക്വാലാലംപൂര്‍, മെല്‍ബണ്‍ എന്നിവ ഉള്‍പ്പെടുന്നു. സമാനമായ പുറപ്പെടല്‍ സര്‍വീസുകള്‍ മാര്‍ച്ച് 13-നും നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

സാധുവായ സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ള യാത്രക്കാര്‍ മാത്രമേ വിമാനത്താവളത്തിലേക്ക് എത്താവൂ എന്നും ഈ സര്‍വീസുകള്‍ സാധാരണ വാണിജ്യ വിമാന സര്‍വീസുകളുടെ പൂര്‍ണ്ണ പുന:രാരംഭം സൂചിപ്പിക്കുന്നതല്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

- Advertisement -
Ad image

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്നും തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളാല്‍ ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമാപണം ചെയ്യുന്നതായും കമ്പനി അറിയിച്ചു.

യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കാനും കഴിയുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!