
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ പരിസ്ഥിതി സൗഹൃദ ഇഫ്താര്‍ സംഗമം
സംഘടിപ്പിച്ചു. ഖത്തര്‍ പരിസ്ഥിതി ദിനാചരണ ദിവസത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സുസ്ഥിരത
പ്രോട്ടോകോള്‍ അനുസരിച്ചാണ് ക്രമീകരിച്ചത്.

പരിപാടിയില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി.
പേപ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുകയും മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിക്കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്തു. കൂടാതെ പരിപാടിയില്‍
ഉപയോഗിച്ച രണ്ടായിരത്തോളം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് റീസൈക്ലിംഗ്‌നു
വേണ്ടി കൈമാറി.

ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അബ്ദുല്‍ കരീം ആക്കോട് റമദാന്‍ സന്ദേശം നല്‍കി.
റമദാന്‍ ആത്മപരിശുദ്ധിയുടെയും ഉത്തരവാദിത്വബോധത്തിന്റെയും മാസമാണെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ജീവിതശൈലിയില്‍ ശുചിത്വവും മിതത്വവും കരുതലും ഉള്‍ക്കൊള്ളുമ്പോള്‍ അതിന്റെ പ്രതിഫലനം നമ്മുടെ പരിസരങ്ങളിലും കാണാം. റമദാന്‍ ആത്മീയ വളര്‍ച്ചയോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും പരിസ്ഥിതി സംരക്ഷണവും നമ്മെ ഓര്‍മ്മിപ്പിക്കുന്ന അവസരമാണെന്ന് അബ്ദുല്‍ കരീം ആക്കോട്
വ്യക്തമാക്കി.
അതിഥികള്‍ക്കായി ഓണ്‍ലൈന്‍ റമദാന്‍ ക്വിസ് ഉള്‍പ്പെടെ വിവിധ പരിപാടികളും
ഒരുക്കിയിരുന്നു.
സി ഇ ഒ സഫീറുസ്സലാം, സി ഒ ഓ രസീല്‍ മൊയ്ദീന്‍, സി എഫ് ഒ മുഹമ്മദ് ആഷിഖ്, അമ്മീനുറഹ്മാന്‍, അന്‍സബ്, റാഷിക് ബക്കര്‍, ഫഹ്സിര്‍, ഹാഫിസ് ഷബീര്‍, മുഹമ്മദ് ഷഫീഖ്, താഹ മുഹമ്മദ്, മറ്റു ഭാരവാഹികളും ഇഫ്താറിന് നേതൃത്വം നല്‍കി.

