

ദോഹ: നോര്‍ക്കാ ഐഡന്റിറ്റി കാര്‍ഡുള്ള പ്രവാസികളുടെ എണ്ണം 4,36,960. അതില്‍ ഖത്തറില്‍ നിന്നുള്ള 53463 പേരും ഉള്‍പ്പെടുന്നു.

യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാര്‍ഡുള്ളത്- 1,80,465 പേര്‍ക്ക്. സൗദി അറേബ്യയില്‍ 98,783 പേര്‍ക്കും കാര്‍ഡുണ്ട്. മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്.

യു എ ഇയിലേയും സൗദി അറേബ്യയിലേയും ഇന്ത്യന്‍ പ്രവാസികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറില്‍ എണ്ണം കുറവായതിനാല്‍ കാര്‍ഡ് ഉടമകളുടെ അനുപാതം പരിശോധിച്ചാല്‍ ഖത്തറിലായിരിക്കാം കൂടുതല്‍ പേര്‍.
ലോകത്തിലെ 182 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐ ഡി കാര്‍ഡ് ഉടമകളായിട്ടുണ്ട്. മൊത്തം 195 രാജ്യങ്ങളാണുള്ളത്.

