
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രൊഫ. കെ ടി ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. വി ഗാര്‍ഡ് സ്ഥാപകനും പ്രമോട്ടറുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു.

ശക്തമായ രീതിയിലുള്ള സ്ഥാപനവും പ്രവര്‍ത്തനങ്ങളും സ്ഥാപിച്ചെടുക്കാന്‍ ശക്തമായ മനുഷ്യരുടെ സംഘം ആവശ്യമാണെന്നും എന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. മനുഷ്യ ബന്ധങ്ങള്‍: വിജയത്തിന്റെ അടിത്തറ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്കറ്റിംഗ് ആണ് വളരെ ബുദ്ധിമുട്ടുള്ളതെന്ന് താന്‍ ആദ്യം കരുതിയെങ്കിലും പിന്നീട് വിചാരിച്ചത് ഫൈനാന്‍സ് ആണ് അതിലും ബുദ്ധിമുട്ടുള്ളതാണെന്ന്. പിന്നീട് ജീവനക്കാരുടെ എണ്ണം ആയിരം കടന്നപ്പോള്‍ മാത്രമാണ് താന്‍ മനുഷ്യശക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയതെ
ന്നും അദ്ദേഹം പറഞ്ഞു. ശരാശരിയേക്കാള്‍ അല്പം മുകളില്‍ മാത്രമുള്ള തനിക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
പനമ്പള്ളി നഗര്‍ കെ എം എ ഹൗസില്‍ നടന്ന പരിപാടിയില്‍ സാരംഭകനും കണ്‍സ്ട്ടന്റും ട്രെയിനറും കെ എം എ മുന്‍ പ്രസിഡന്റുമായ സുനില്‍ കെ സക്കറിയ പ്രൊഫ. കെ ടി ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്വപ്‌നദര്‍ശിയും ചിന്തകനും പുതിയ വഴികള്‍ തുറന്ന വ്യക്തിയും വഴിത്തിരിവുകള്‍ സൃഷ്ടിച്ചയാളുമാണ് പ്രൊഫ. കെ ടി ചാണ്ടിയെന്ന് സുനില്‍ സക്കറിയ പറഞ്ഞു. തീവ്രബുദ്ധിയും മികച്ച ചിന്തയും വ്യക്തമായ അവതരണശൈലിയും അദ്ദേഹത്തെ അറിയുന്ന എല്ലാവരെയും ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വിനയം അത്യന്തം അസാധാരണമായിരുന്നു. സ്വന്തം നേട്ടങ്ങളെ അദ്ദേഹം ഒരിക്കലും ഉയര്‍ത്തിപ്പറയാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പല നേട്ടങ്ങളും രേഖപ്പെടുത്തപ്പെടാതെ പോയിട്ടുണ്ടെന്നും സുനില്‍ സക്കറിയ പറഞ്ഞു.
കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ മാനേജ്‌മെന്റ് വാരാഘോഷ പരിപാടികളെ കുറിച്ച് മാനേജ്‌മെന്റ് വാരാഘോഷ ചെയര്‍ ഡോ. അനില്‍ ജോസഫ് വിശദീകരിച്ചു. കെ എം എ അനുസ്മരണ പ്രഭാഷണ ചെയര്‍മാന്‍ ബി ബാലഗോപാല്‍ സ്വാഗതവും ഹോണററി സെക്രട്ടറി അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

