പി പി തങ്കച്ചന്റെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: നിയമസഭ സ്പീക്കറും കെ പി സി സി പ്രസിഡണ്ടും യു ഡി എഫ് ചെയര്‍മാനും മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. ഐ സി സി മുംബൈ ഹാളില്‍ ചേര്‍ന്ന യോഗം ഇന്‍കാസ് ഖത്തര്‍ സ്ഥാപക നേതാവ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

city exchange

പഴയകാല കോണ്‍ഗ്രസ്സ് നേതാക്കളില്‍ സൗമ്യത മുഖമുദ്രയായിട്ടുള്ള നേതാക്കളില്‍ ഒരാളാണ് പി പി തങ്കച്ചനെന്ന് കെ കെ ഉസ്മാന്‍ ഓര്‍മ്മിച്ചെടുത്തു.
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും കേള്‍ക്കാന്‍ സമയം കണ്ടെത്തിയിരുന്ന ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു പി പി തങ്കച്ചന്‍ എന്ന് പി പി മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് സി താജ്ജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഷിബു കല്ലറ, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി അര്‍ച്ചന സജി, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി ജി, പി ആര്‍ ദിജേഷ് എറണാകുളം, സന്ദീപ് ഗോപിനാഥ് മലപ്പുറം, ജെറ്റി ജോര്‍ജ്, വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ യോഗത്തിന് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!