ഖത്തരി തീര്‍ഥാടകര്‍ മിനായിലേക്ക്

Web Desk
1 Min Read

മക്ക: ഖത്തര്‍ ഹജ്ജ് മിഷന്റെ ഔദ്യോഗിക കുടക്കീഴില്‍ നിരവധി ഖത്തരി തീര്‍ഥാടകര്‍ തര്‍വിയ ദിനം ആചരിക്കുന്നതിനായി ബുധനാഴ്ച രാവിലെ മിനായിലേക്ക് പോകും. പ്രവാചകന്‍ മുഹമ്മദ് നബി യുടെ ചര്യ അനുസരിച്ച് അവിടെ രാത്രി ചെലവഴിക്കും. ദുല്‍-ഹജ്ജ് 9 വ്യാഴാഴ്ച സൂര്യാസ്തമയം വരെ തുടരുന്ന ഹജ്ജ് കര്‍മ്മങ്ങളുടെ പരകോടിക്കായി പിറ്റേന്ന് രാവിലെ അറഫയിലേക്ക് പോകുന്നതിനു മുമ്പുള്ള അവരുടെ അവസാന തയ്യാറെടുപ്പാണിത്.

city exchange

ഖത്തര്‍ ഹജ്ജ് മിഷന്‍ തീര്‍ാടകരുടെ മിനായിലേക്കുള്ള മാറ്റത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. നിയുക്ത ക്യാമ്പുകളെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സുഗമമായ ചലനം, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് പദ്ധതി മുന്‍ഗണന നല്‍കുന്നു. അവരുടെ താമസത്തിനിടയില്‍ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങളാണ് ഉറപ്പാക്കുന്നത്.

കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റ്, പില്‍ഗ്രിം സര്‍വീസസ് യൂണിറ്റ്, ബന്ധപ്പെട്ട സൗദി അധികാരികള്‍ എന്നിവരുമായി സഹകരിച്ച് ഏകോപിപ്പിച്ച പദ്ധതിയുടെ ഭാഗമാണിത്. വിശുദ്ധ തീര്‍ഥാടനത്തിന് ക്രമീകൃതവും സുരക്ഷിതവുമായ തുടക്കം ഉറപ്പാക്കുന്നു.

മിനായില്‍ രാത്രി ചെലവഴിച്ച ശേഷം വ്യാഴാഴ്ച രാവിലെ ഖത്തരി തീര്‍ഥാടകര്‍ അറഫയിലേക്ക് പോകും.

- Advertisement -
Ad image

അറഫ ദിനത്തില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ തീര്‍ഥാടകര്‍ മഗ്രിബും ഇശായും ഒരുമിച്ച് നമസ്‌കരിക്കാന്‍ മുസ്ദലിഫയിലേക്ക് പോകും. കല്ലുകള്‍ ശേഖരിക്കും, തുടര്‍ന്ന് ജമറത്ത് അല്‍-അഖബയുടെ പ്രതീകാത്മക കല്ലെറിയല്‍ നിര്‍വഹിക്കാന്‍ മിനായിലേക്ക് പോകും. തുടര്‍ന്ന് തവാഫ് അല്‍-ഇഫാദയും ബലി കര്‍മ്മവും വ്യക്തിപരമായോ അംഗീകൃത സൗദി സ്ഥാപനങ്ങള്‍ വഴിയോ നടത്തും.

Share This Article
Leave a Comment
error: Content is protected !!