ബോട്ടുയാത്രയ്ക്കിടെ 2 മലയാളികള്‍ യു എസില്‍ മുങ്ങിമരിച്ചു

Web Desk
1 Min Read

ഡാളസ്: റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടുയാത്രയ്ക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.

city exchange

ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തില്‍പെട്ടത്.

തോമസ് ആന്റണി ഡാളസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു ലഭിച്ച വിവരം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ബിജു ഡാളസില്‍ വിനോദ സഞ്ചാര- റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

- Advertisement -
Ad image

ബിജുവിന്റെ സഹോദരി ബിന്ദു ഡാളസിലുണ്ട്. മാതാപിതാക്കളായ ഏബ്രഹാമും വല്‍സമ്മയും ഇവര്‍ക്കൊപ്പമുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും രാമമംഗലത്തു നിന്നു യു എസിലേക്കു പോയത്. അടുത്ത മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയില്‍ സവിത ഡാളസില്‍ നഴ്സാണ്. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.

ഇരുവരുടേയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ഡാളസില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!