മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ യൂണിറ്റിന്റെ ‘ലാലോണം പൊന്നോണം’

Web Desk
1 Min Read

ദോഹ: പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവാനുഭവം സമ്മാനിച്ച് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഖത്തര്‍ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി ‘ലാലോണം പൊന്നോണം’ അവിസ്മരണീയമായി.

city exchange

അസോസിയേഷന്‍ പ്രതിനിധികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന്റെ പ്രധാന ആകര്‍ഷണം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. തിരുവാതിരക്കളി, ഡാന്‍സ്, ലാലേട്ടന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള എന്നിവ കാണികള്‍ക്ക് ആവേശകരമായ അനുഭവമായി മാറി.

ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ വിനോദ മത്സരങ്ങള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍് നടന്നു.

പ്രസിഡന്റ് ദീപക് ഓണാശംസകള്‍ നേര്‍ന്നു. ഇവന്റ് ഹെഡ് വിമല്‍, കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഡൈ്വസര്‍ മിനി ബെന്നി സ്വാഗതവും സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!