നമ്മള്‍ ചാവക്കാട്ടുകാര്‍ കുടുംബസംഗമം പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദക്കൂട്ട് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമം 2026-ന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും പാലക്കാട് എം എല്‍ എയുമായ രമേഷ് പിഷാരടി ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഹനീഫ് ചാവക്കാടിന് കൈമാറി പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

city exchange

ചടങ്ങില്‍ സംഘടനയുടെ പ്രസിഡണ്ട് ഷാജഹാന്‍, ജനറല്‍ സെക്രട്ടറി ലിഗിലാല്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അക്ബര്‍ അലി, അഡ്വ. സബീന അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!