നരേന്‍ നായകനാകുന്ന മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ആത്മ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: സുഗീതിന്റെ സംവിധാനത്തില്‍ നരേന്‍ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

city exchange

ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്‍ പുതുതായി താമസിക്കാന്‍ എത്തിയ വീട്ടിലെ തന്റെ മുറിയില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് ‘ആത്മ’ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. താന്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാന്‍ അദ്ദേഹം അന്വേഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിരവധി നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലറാണ് ‘ആത്മ’.

യു എ ഇയിലെ കദ്രിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത സംവിധായകന്‍ സുശീന്ദ്രനാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എന്‍ ശങ്കര്‍ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു.

കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യയില്‍ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം നേടിയ നരേന്‍, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്റെ വെല്ലുവിളി നിറഞ്ഞ വേഷം വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

- Advertisement -
Ad image

ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണന്‍, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീന്‍ അഗദും ക്രിസ്റ്റീന്‍ പെന്റിസിക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രീകരണം പൂര്‍ണമായി നടന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: കഥ, തിരക്കഥ: രാകേഷ് എന്‍ ശങ്കര്‍, ഡി ഓ പി: വിവേക് മേനോന്‍, മ്യൂസിക് ഡയറക്ടര്‍: മാങ്ങല്‍ സുവര്‍ണന്‍, ശശ്വത് സുനില്‍ കുമാര്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!