

ദോഹ: ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്സില്‍ നടന്ന ഖത്തര്‍ ടോട്ടല്‍ എനര്‍ജിസ് ഓപ്പണ്‍ 2023ന്റെ 21-ാം പതിപ്പിന്റെ സമാപനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗാ സ്വിറ്റെക്കും ലോക നാലാം നമ്പര്‍ താരം യു എസ് എയുടെ ജെസീക്ക പെഗുലയും തമ്മിലുള്ള ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം അമീര്‍ വീക്ഷിച്ചു. പോളിഷ് താരം 6-3, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു.

ടൂര്‍ണമെന്റിന്റെ സമാപനത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെട പ്രമുഖര്‍ പങ്കെടുത്തു.

