Connect with us

Community

സ്‌നേഹകേരളം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Published

on


ദോഹ: ബഹുസ്വരതയും പരസ്പര സൗഹാര്‍ദ്ദവും ഇന്ത്യയുടെ മുഖമുദ്രയാണെന്നും രാജ്യത്ത് ശൈഥില്യത്തിന് ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐ സി എഫ് സ്‌നേഹകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഹാര്‍മണി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം വെര്‍ച്വലായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മതം പരസ്പര സൗഹാര്‍ദ്ദത്തിന് തടസ്സമല്ലെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ദുശ്ശക്തികളെ അകറ്റി നിര്‍ത്തണമെന്നുും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌നേഹകേരളം ക്യാമ്പയിന്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ജനസമ്പര്‍ക്ക ക്യാമ്പയിനില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് നേടിയ ഘടകങ്ങളെ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി പ്രഖ്യാപിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഐ എം എഫ് ഖത്തര്‍ പ്രസിഡന്റ് ഒ കെ പരുമല, സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ അച്ചു ഉള്ളാട്ടില്‍, അടയാളം ഖത്തര്‍ പ്രതിനിധി പ്രദോഷ്, അംബേദ്ക്കറേറ്റ് ഖത്തര്‍ പ്രതിനിധി പ്രമോദ് ശങ്കരന്‍, ഖത്തര്‍ ആര്‍ എസ് സി ചെയര്‍മാന്‍ ശക്കീര്‍ ബുഖാരി തുടങ്ങിയവര്‍ സംസാരിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. അഡ്മിന്‍ സെക്രട്ടറി ഉമര്‍ കുണ്ടുതോട് സ്വാഗതവും ഡോ. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.


error: Content is protected !!