പ്രണയവും സ്വപ്നവും ഒത്തുചേരുന്ന ‘നീയാം നിഴലില്‍’ റിലീസായി

Web Desk
1 Min Read

കൊച്ചി: ഗൗതം നാഥിന്റെ സംവിധാനത്തില്‍ ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തിലുള്ള ആല്‍ബം ‘നീയാം നിഴലില്‍’ റിലീസായി. ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം സ്വപ്നങ്ങളും സ്വാര്‍ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ വളരെ മനോഹരമായി ‘നീയാം നിഴലില്‍’ കാണിച്ചു തരുന്നു. സംഗീതത്തിനും വരികള്‍ക്കും ഒപ്പം ഗംഭീര വിഷ്വല്‍സും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാര്‍ക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്.
പ്രണയവും ജീവിതവും ആഗ്രഹങ്ങളും സ്വാര്‍ഥതയുമൊക്കെ നേര്‍ക്കുനേര്‍ വരുമ്പോള്‍ പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ താര, തന്റെ ജീവിതത്തെ, അല്ലെങ്കില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ അറിയുന്ന ഒരാള്‍ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു
ഒത്തുചേരലിന് അവളെ കാണാന്‍ ഒരവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താന്‍ കഴിയുമോ? തീര്‍ച്ചയായും കാണേണ്ട ഒരു മ്യൂസിക്കല്‍ ആല്‍ബം തന്നെയാണ് നീയാം നിഴല്‍.
നീയാം നിഴലിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം.
വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്

city exchange
Share This Article
Leave a Comment
error: Content is protected !!