Entertainment
ആത്മവിശ്വാസത്തിലേക്ക് ചുവടുവെച്ച് കുരുവിപാപ്പ മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലേക്ക്
കൊച്ചി: ബോഡി ഷെയിംമിഗ് ഉള്‍പ്പെടെ നടത്തുമ്പോള്‍ മറ്റൊരാളുടെ ആത്മവിശ്വാസത്തിലേക്കും ജീവിതത്തിലേക്കുമാണ് കടന്നു കയറുന്നതെന്ന് വ്യക്തമാക്കുന്ന പെണ്‍കുട്ടിയുടെ ജീവിത കഥയുമായി കുരുവി പാപ്പ മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകരും താരങ്ങളും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


കറുത്തു പോയി എന്ന കാരണത്താല്‍ അപമാനം ഏല്‍ക്കേണ്ടി വന്ന പെണ്‍കുട്ടി തന്റെ ചെറിയ പ്രായത്തിനിടയില്‍ നേടിയെടുക്കാനാവുന്ന നേട്ടങ്ങളിലേക്കു നടത്തുന്ന യാത്ര ഏതൊരാള്‍ക്കും പ്രചോദനമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.


തലശ്ശേരിക്കാരന്‍ ബഷീറിന്റേയും നിലമ്പൂരുകാരി ജാസ്മിന്‍ ജാസിന്റേയും മകള്‍ തന്‍ഹ ഫാത്തിമയുടേയും കഥയാണ് കുരുവി പാപ്പയായി രംഗത്തെത്തുന്നത്. സിനിമയില്‍ തന്‍ഹ തന്നെയാണ് കുരുവി പാപ്പയായി രംഗത്തെത്തുന്നത്. വിനീത്, മുക്ത, കൈലാഷ്, ലാല്‍ ജോസ്, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്, സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരാണ് വേഷമിടുന്നത്. മിമിക്രി താരം സുധി കൊല്ലം അവസാനമായി വേഷമിട്ട ചിത്രമാണിത്.


സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ് കെ, ബഷീര്‍ കെ കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ അബ്ദുല്‍ റഹിം യു കെ, ജാസ്സിം സൈനുലബ്ദീന്‍, മുഹമ്മദ് ഷമീല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ നിര്‍വഹിച്ചിരിക്കുന്നു. തന്‍ഹ ഫാത്തിമയുടെ അമ്മയും അമ്മാവനുമായ ജാസ്മിന്‍ ജാസും ബിസ്മിത്ത് നിലമ്പൂരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
കുട്ടികളും കുടുംബവുമായി കാണേണ്ട കാലിക പ്രസക്തിയുള്ള കഥയാണ് കുരുവി പാപ്പ പറയുന്നത്. അവഗണനയുടെ തരം തിരിക്കലില്‍ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെണ്‍കുട്ടിയുടെ അതി ജീവനത്തിന്റെ കഥ ജോഷി ജോണാണ് സംവിധാനം നിര്‍വഹിച്ചത്. ഇടവേളയ്ക്ക് ശേഷം മുക്ത മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതും ക്യാമറാമാന്‍ വിപിന്‍ മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്നതും ഈ സിനിമയിലാണ്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്. വി ടി ശ്രീജിത്ത് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. പി ശിവപ്രസാദാണ് പി ആര്‍ ഒ.
മരട് ഹോട്ടല്‍ റോയല്‍ ട്രിബ്യൂട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിനീത്, മുക്ത, തന്‍ഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂര്‍, കൈലാഷ്, മണിക്കുട്ടന്‍, രമ്യ പണിക്കര്‍, ജോഷി ജോണ്‍, വിപിന്‍ മോഹന്‍, ഖാലിദ് കെ, ബഷീര്‍ കെ കെ, ബിസ്മിത് നിലമ്പൂര്‍, ജാസ്മിന്‍ ജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


